# പ്രധാന പ്രതി നൗഷാദ് ഒളിവിൽ
തൃക്കാക്കര: രണ്ടുകോടിയിലേറെ ഓൺലൈൻ തട്ടിയ നടത്തിയ സംഘം ഇൻഫോപാർക്ക് പോലീസ് പിടികൂടി.മലപ്പുറം സ്വദേശി
കുണ്ടനിയിൽ വീട്ടിൽ മുഹമ്മദ് നിഷാം (20),ചാവക്കാട് സ്വദേശികളായ മമ്മജറയില്ലത്ത് വീട്ടിൽ ഹസ്നുൽമിജിവാദ് (24),കരുഞ്ഞാട്ടെകയിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (22),മട്ടാഞ്ചേരി സ്വദേശി പുത്തൻപുരക്കൽ പി.എസ് അമീർ (24) എന്നിവരെ ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്.കന്യാകുമാരി സ്വദേശി കാക്കനാട് ഇടച്ചിറയിൽ ഡി.ഡി ഡയമണ്ട് ഫ്ലാറ്റിൽ താമസിക്കുന്ന ഹെൻറിയെ കബളിപ്പിച്ച് 2,64,000/-രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികൾ പിടിയിലായത്.
നിങ്ങൾ നിയമവിരുദ്ധമായി മെസേജുകൾ അയച്ചതായും നിങ്ങളെ പോലീസ് അറസ്റ്റുചെയ്യുമെന്നും ഭീഷണിപ്പെടുത്തി.പിന്നീട് നിങ്ങളുടെ എല്ലാ അക്കൗണ്ടിലെ പണം ആർ.ബി.ഐ ക്ക് ട്രാൻസ്വാർ ചെയ്യണമെന്നും,പരിശോധിച്ച ശേഷം തിരികെ നൽകുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
ഇവർട്ട് നിർദേശത്തെ തുടർന്ന് നൽകിയ പണം തിരികെ കിട്ടാതായതോടെ യുവാവ് ഇൻഫോപാർക്ക് പോലീസിനെ സമീപിക്കുകയായിരുന്നു.
കേസിലെ പ്രധാന പ്രതി നൗഷാറിൻെറ നേതൃത്വത്തിൽ അറസ്റ്റിലായ പ്രതികൾ ചേർന്ന് രണ്ട് കോടി രൂപയിലധികം ഓൺലൈൻ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 20 കേസിലെ മുഖ്യപ്രതിയായ നൗഷാദിനുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. കേരളത്തിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ തട്ടിപ്പിൽ കേസിലുള്ള പ്രതിയാണ് നൗഷാദ്. ഇൻഫോപാർക്ക് എസ്.ഐമാരായ ടി.എസ് അരുൺകുമാർ,ബദർ വി എ. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനു. കണ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കാക്കാനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു .