മീന്‍പിടിത്തതിന് പോയ വള്ളം ശക്തമായ തിരയില്‍പ്പെട്ട് ഉലഞ്ഞതിനെ തുടര്‍ന്ന് അതേ വള്ളത്തില്‍ തെറിച്ചുവീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കൊച്ചുതോപ്പ് പുതുവല്‍ പുരയിടത്തില്‍ പരേതരായ പത്രോസിന്റെയും സിസിലിയുടെയും മകന്‍ തോമസ്(44) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലോടെ കൊച്ചുതോപ്പ് സ്വദേശിയായ ഷിബുവിന്റെ വള്ളത്തിലാണ് തോമസ് ഉള്‍പ്പെട്ട തൊഴിലാളികള്‍ മീന്‍പിടിത്തത്തിന് പുറപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ മുന്നോട്ട് പോകുന്ന സമയത്തുണ്ടായ തിരയില്‍പ്പെട്ട് വള്ളം ഉലയുകയും തോമസ് വള്ളത്തിനുള്ളിലേക്ക് തെറിച്ചുവീഴുകയുമാണുണ്ടായത്.
വീഴ്ച്ചയോടെ അബോധാവസ്ഥയിലായ തോമസിനെ സഹതൊഴിലാളികള്‍ കരയിലെത്തിച്ചു. ആംബുലന്‍സ് കിട്ടാത്തത്തിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം നടത്തി.
പ്രാര്‍ഥന കൊച്ചുതോപ്പ് ഫാത്തിമ മാതാ പള്ളിയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നിന്. കോസ്റ്റല്‍ പോലീസ് കേസെടുത്തു. ഭാര്യ: ശോഭ. മക്കള്‍: ജനിഫര്‍, ജര്‍ഷന്‍.
വള്ളത്തില്‍ തെറിച്ചുവീണ് പരുക്കേറ്റ മത്സ്യബന്ധനതൊഴിലാളി മരിച്ചു
ഞായറാഴ്ച വൈകിട്ട് നാലോടെ ഇവര്‍ മുന്നോട്ട് പോകുന്ന സമയത്തുണ്ടായ തിരയില്‍പ്പെട്ട് വള്ളം ഉലയുകയും തോമസ് വള്ളത്തിനുള്ളിലേക്ക് തെറിച്ചുവീഴുകയുമാണുണ്ടായത്.
New Update