മലയാളം സിനിമയിലെ താര സംഘടനയായ 'അമ്മ'യിലെ ഭാരവാഹികളുടെ കൂട്ടരാജി സ്വാഗതാർഹമാണെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. സംഘടനയിലെ അംഗങ്ങൾക്കുനേരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ രാജി വയ്ക്കേണ്ടതും, സത്യാവസ്ഥ പുറത്തുകൊണ്ടു വരേണ്ടതും ഉത്തരവാദിത്വം ആണെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു.'കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ബഹുമാനിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. രാജി വയ്ക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. തീരുമാനം ഉചിതവും സ്വാഗതാർഹവുമാണ്. അമ്മ സംഘടനയിൽ ഒരുപാട് അംഗങ്ങളുണ്ട്. അവർക്ക് എല്ലാവർക്കും സംഘടനയുടെ ഭാവിയും ഇനിയുള്ള നടപടികളും എന്താണെന്ന് ആശങ്കയുണ്ട്. അവരെ എല്ലാവരെയും ബോധിപ്പിക്കേണ്ട ചുമതല തീർച്ചയായും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാലിനുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. സംഘടനയുടെ തലപ്പത്തിരിക്കുന്നവർ അവർ നിരപരാധിയാണെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തണം. ആരോപണ വിധേയനായവർ അന്വേഷണവുമായി സഹകരിക്കണം. ആരോപണം ഉന്നയിക്കുന്നവർ, അവർ പറയുന്ന കാര്യങ്ങളിൽ സത്യസന്ധത ഉണ്ടെങ്കിൽ കേടതിവരെ കൂടെനിന്ന് സഹകരിക്കണം', ഭാഗ്യലക്ഷ്മി പറഞ്ഞു.
അമ്മ' ഭാരവാഹികളുടെ കൂട്ടരാജി സ്വാഗതാർഹം; ഭാഗ്യലക്ഷ്മി
ആ ഉത്തരവാദിത്വം നിറവേറ്റേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. സംഘടനയുടെ തലപ്പത്തിരിക്കുന്നവർ അവർ നിരപരാധിയാണെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തണം.
New Update
00:00
/ 00:00