# ശ്യാം കൊപ്പറമ്പിൽ
തൃക്കാക്കര: തെരുവ് നായയുടെ ശൗര്യത്തിൽ നഗരം വിറയ്ക്കുന്നു. തെരുവ് നായകൾ മൂലം കാൽനടയാത്ര ആശങ്കയിൽ. നേരം ഇരുട്ടിയാൽ കാക്കനാട് ജങ്ഷൻ, മുനിസിപ്പൽ സ്റ്റേഡിയം.സുരഭി നഗർ,അത്താണി,പാട്ടുപുര നഗർ,നഗരസഭ ബസ് സ്റ്റാന്റ് പരിസരം,മാവേലിപുരം ഇൻഫോപാർക്ക്, ബ്രഹ്മപുരം റോഡ്, കാക്കനാട് പൊതുമാർക്കറ്റ് തുടങ്ങി തൃക്കാക്കര നഗരസഭ പ്രദേശങ്ങളിലെല്ലാം തെരുവു നായശല്യം രൂക്ഷമാണ്. കൂട്ടമായി നടക്കുന്ന നായകള്‍ കാക്കനാട് ജങ്ഷനിൽ ഉൾപ്പടെ സ്ഥിരം കാഴ്ചയാണ്. ഇവ രാത്രി യാത്രക്കാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.നഗരസഭ ബസ് സ്റ്റാന്റ് പരിസരം,പാട്ടുപുര നഗർ തുടങ്ങിയ പരിസരത്താണ് നായകളുടെ ശല്യം രൂക്ഷം.
ഇൻഫോപാർക്ക് സ്പീഡ് ഹൈവേയിലും തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കാൽനടക്കാർക്ക് പുറമേ ഇരു ചക്ര വാഹനങ്ങളും ഇവയുടെ ഉപദ്രവം ഏൽക്കേണ്ടിവരുന്നു.ഇരുചക്ര വാഹനങ്ങളുടെ പുറകേയെത്തുന്ന കുരച്ചുകൊണ്ടു ചാടുന്ന നായ്ക്കൾ അപകടത്തിന് കാരണമാവുന്നു. പ്രധാന റോഡുകളേക്കാൾ ഇടവഴികളിലും തെരുവു നായ്കളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു.കൂട്ടമായി നടക്കുന്നതിനാൽ ഇവയുടെ ഉപദ്രവം കൂടുതലാണ്. അതേ സമയം തെരുവു നായ്കളെ പിടികൂടുന്നതിനും ഇവയുടെ അക്രമങ്ങളിൽ നിന്നു തങ്ങളെ രക്ഷിക്കുന്നതിനും നഗരസഭ തെയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കഴിഞ്ഞ ദിവസം
തൃക്കാക്കര എൻ.ജി.യോ കോട്ടേഴ് നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ തെരുവ് നായ പ്രസവിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർക്കും, രോഗികൾക്കും ആശുപത്രിയിൽ കയറാൻ ബുദ്ധിമുട്ടായതിനെ നായ്കുട്ടികളെ മാറ്റാൻ ശ്രമിച്ച നഗരസഭ കണ്ടീജൻ ജീവനക്കാരൻ കളമശ്ശേരി സ്വദേശി വേലായുധൻ (52) ന് കടിയേറ്റിരുന്നു.
എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച
എം ജെ ഡിക്സൻ
പ്രതിപക്ഷ ഉപ നേതാവ്
തൃക്കാക്കര നഗരസഭ
തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുക, പേവിഷബാധ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അനിമൽ ബർത്ത് കൺട്രോളർ (എ.ബി.സി) പദ്ധതി തൃക്കാക്കരയിൽ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തി.എ.ബി.സി. കേന്ദ്രം ആരംഭിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഭരണസമിതി പദ്ധതിയുമായി മുന്നോട്ട് പോയില്ല