ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറി. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കസബ പൊലീസെടുത്ത കേസാണ് കൈമാറിയതില്‍ ഒന്ന്. രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനം, നഗ്‌ന ദൃശ്യങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി കൈമാറല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസില്‍ ഇനി ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘമാണ്.
കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 'അമ്മ' മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു, നടന്‍ സുധീഷ്, അന്തരിച്ച നടന്‍ മാമുക്കോയ, സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ക്കെതിരെ എരഞ്ഞിപ്പാലം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തലില്‍ നടക്കാവ് പോലീസും രജിസ്റ്റര്‍ ചെയ്ത കേസാണ് ഐ.ജി ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘത്തിന് കൈമാറിയത്.
സിനിമയില്‍ അവസരം ആഗ്രഹിച്ച തന്നെ 2012ല്‍ രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവാവ് ഡി.ജി.പിക്ക് നല്‍കിയ പരാതി. 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍വെച്ച് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
രഞ്ജിത്തിനെതിരായ കേസ് എസ്.ഐ.ടിക്ക് കൈമാറി
രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനം, നഗ്‌ന ദൃശ്യങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി കൈമാറല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസില്‍ ഇനി ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘമാണ്.
New Update
00:00
/ 00:00