തിരയില്‍ വള്ളം മറിഞ്ഞു; മത്സ്യതൊഴിലാളിയെ കാണാതായി

തിരയില്‍പ്പെട്ട വള്ള കടലില്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടില്‍ ഇടിട്ട് രണ്ടായി മുറിഞ്ഞു. മീന്‍പിടിത്ത ഉപകരണങ്ങളും വലകളും കടലില്‍ ഒഴുകിപ്പോയി.

author-image
Prana
New Update
s

ശക്തമായ കാറ്റടിച്ചുണ്ടായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. തിരയില്‍പ്പെട്ട വള്ള കടലില്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടില്‍ ഇടിട്ട് രണ്ടായി മുറിഞ്ഞു. മീന്‍പിടിത്ത ഉപകരണങ്ങളും വലകളും കടലില്‍ ഒഴുകിപ്പോയി. കരിങ്കുളം പുല്ലുവിള കുളപ്പുര വീട്ടില്‍ പരേതരായ വര്‍ഗീസിന്റെയും ഡെയ്‌സിയുടെയും മകനായ ജോസിനെ(54) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ജെറോമും മറ്റൊരാളുമാണ് രക്ഷപ്പെട്ടത്.
വെളളിയാഴ്ച രാത്രി 8.45 ഓടെ പനത്തുറയ്ക്കും പൂന്തുറയ്ക്കും ഇടയില്‍ കരയില്‍ നിന്നും രണ്ടരനോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. വെളളിയാഴ്ച വൈകിട്ടോടെ പുതിയതുറ കടപ്പുറത്ത് നിന്നായിരുന്നു ഇവര്‍ കാണാതായ ജോസിന്റെ വളളത്തില്‍ പുറപ്പെട്ടത്. തുടര്‍ന്ന് പൂന്തുറയ്ക്കും പനത്തുറയ്ക്കും ഇടലിലുള്ള കടലില്‍ മീന്‍പിടിക്കുന്ന സമയത്തുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ തിരയില്‍പ്പെട്ട് ഇവരുടെ വളളംമറിഞ്ഞു. മൂന്നുപേരും കടലില്‍ തെറിച്ചുവീണുവെങ്കിലും ജോസിനെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് മറ്റ് രണ്ടുപേരും നീന്തി രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് വിഴിഞ്ഞം കോസ്റ്റല്‍ പോലീസില്‍ വിവരം നല്‍കുന്നത്. ഇതേത്തുടര്‍ന്ന് കോസ്റ്റല്‍ എസ്.എച്ച്.ഒ.വി.എസ്. വിപിന്റെ നേത്യത്വത്തില്‍ എസ്.ഐ.മാരായ ജയശങ്കര്‍, ഗീരീഷ് കുമാര്‍, കെ.ജി.പ്രസാദ്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ ശിലുവയ്യന്‍, കിരണ്‍, തദയൂസ് എന്നിവരുള്‍പ്പെട്ട സംഘം പനത്തുറ കടല്‍ഭാഗത്തെത്തി നടത്തിയ തിരിച്ചലില്‍ വള്ളത്തിലുണ്ടായിരുന്ന രണ്ട് എന്‍ജിനുകളും കണ്ടെടുത്തു. കോസ്റ്റല്‍ പോലീസിന്റെ ബോട്ടുപയോഗിച്ച് കടലിലും തിരച്ചില്‍ തുടരുകയാണ്. മീന്‍പിടിത്ത തൊഴിലാളിയെ കടലില്‍ കാണാത്ത സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു.

 

missing fisherman boat accident