കൊച്ചി: ദുരിതാശ്വാസ നിധി തട്ടിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ഏരിയ കമ്മറ്റി അംഗം വി.പി ചന്ദ്രൻ പറഞ്ഞു. വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഫണ്ട് പിരിവ് നടത്തി അത് കൈമാറിയില്ലെന്ന കാരണത്താല്‍ സി.പി.എമ്മിൽ നിന്നും പുറത്താക്കിയതായി വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ 50 ാം ഡിവിഷൻ കൗൺസിലറായ ഡോ ശൈലജ ചെയർഴ്‌സണായും, സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം കെ.പി ബിനു കണ്‍വീനറായും ജനകീയ സമിതി രൂപീകരിച്ച് പ്രവർച്ചുവരികയാണ്. സ്‌ക്രാപ് ചലഞ്ച്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ നടത്തി പണം കണ്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു സമിതിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌ക്രാപ് ചലഞ്ച് മാത്രമാണ് ആരംഭിച്ചത്. ഡിവിഷന്റെ പലഭാഗങ്ങളിൽ നിന്നും പഴയ ന്യൂസ് പേപ്പർ , മറ്റ് ആക്രിസാമഗ്രികൾ എന്നിവ ശേഖരിക്കുന്നതിന് മറ്റു പ്രവര്‍ത്തകരോടൊപ്പം ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഞാനും പങ്കാളിയായിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മാത്രവുമല്ല ഇതുവരെ ശേഖരിച്ച സ്‌ക്രാപ്പിന്റെ പണം അത് വിൽപ്പന നടത്തിയ കടയിൽ നിന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.