മുൻകൂർ ജാമ്യാപേക്ഷ നൽകി മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടി

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷം മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ നടൻമാർക്കെതിരെ ഗുരുതര ആരോപണങ്ങൾ നടി നടത്തിയിരുന്നു.

author-image
Anagha Rajeev
New Update
minu

മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടി മുൻകൂർ ജാമ്യാപേക്ഷ നൽകി. പൊലീസ് കേസ് എടുക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ആലുവ സ്വദേശിയായ നടി കേസ് നൽകിയിരിക്കുന്നത്.

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷം മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ നടൻമാർക്കെതിരെ ഗുരുതര ആരോപണങ്ങൾ നടി നടത്തിയിരുന്നു. പിന്നാലെ അഭിനേതാക്കൾക്കെതിരെ പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തനിക്കെതിരെ വ്യാജ പരാതിയിൽ കേസ് എടുക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

ഇത് സംബന്ധിച്ച് കണ്ണൂർ റൂറൽ എസ്പി, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് വിവരാവകാശ നിയമപ്രകാരം ഹർജി നൽകിയെങ്കിലും കേസ് ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കേസ് എടുക്കാൻ സാധ്യതയുള്ളതിനാൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നും കോടതിയുടെ ഉപാധി അംഗീകരിക്കാൻ തയ്യാറാണെന്നും അപേക്ഷയിൽ പറഞ്ഞു.

പൊലീസിന്റെ റിപ്പോർട്ട് ആവശ്യമാണെന്ന പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാറിന്റെ വാദം പരിഗണിച്ച് ഹർജി പരിഗണിക്കുന്നത് ഒക്ടോബർ മൂന്നിലേക്ക് മാറ്റി. അതേസമയം, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, അന്തരിച്ച നടൻ കലാഭവൻ മണി, നടൻ ജാഫർ ഇടുക്കി എന്നിവർക്കെതിരെയും നടി രംഗത്തെത്തിയിട്ടുണ്ട്. ബാലചന്ദ്രമേനോൻ തന്റെ മുന്നിൽ വച്ച് മാസ്റ്റർബേറ്റ് ചെയ്തു. കലാഭവൻ മണി മരിച്ചു പോയതുകൊണ്ട് ഒന്നും പറയുന്നില്ല. ജാഫർ ഇടുക്കി ഒരിക്കൽ റൂമിൽ വന്ന മോശമായ രീതിയിൽ ഇടപെട്ടിട്ടുണ്ട് എന്നൊക്കെയാണ് നടി പറഞ്ഞത്.

mukesh