ഒമ്പതാമത് മലയാള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 ബ്ലെസി മികച്ച സംവിധായകൻ, പൃഥിരാജ് സുകുമാരൻ മികച്ച നടൻ , പാർവ്വതി തിരുവോത്ത് മികച്ച നടി .  ആസിഫ് അലി മികച്ച ജനപ്രിയ നടൻ, അഡിയോസ് അമിഗോ),  മമിത ബൈജു മികച്ച ജനപ്രിയ നടി  മഞ്ഞുമ്മൽ ബോയ്‌സ് മികച്ച ചലച്ചിത്രം, മികച്ച മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി, സത്‌കല വിജയൻ (ബഹുമുഖ പ്രതിഭ

author-image
Shyam Kopparambil
New Update
adujeevthm
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി : മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും  ഭാഷാ സ്നേഹികളെ ആദരിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മലയാള  പുരസ്‌കാര സമിതിയുടെ നേതൃത്വത്തിൽ  2023 ഓഗസ്റ്റ് 11മുതൽ  2024 ഓഗസ്റ്റ് 17 വരെയുള്ള കാലയളവിൽ കല, സാഹിത്യ, സാംസ്കാരിക, മാധ്യമ, കാർഷിക, വൈദ്യ, വ്യവസായ, കായിക, നൃത്ത, നാടക സംഗീത, ചലച്ചിത്ര, പരമ്പര, ഹ്രസ്വചിത്ര, കരകൗശല, സാമൂഹ്യസേവന, ജീവകാരുണ്യ പ്രവർത്തനരംഗങ്ങളിൽ മികവു പുലർത്തുകയും മലയാള സംസ്‌കാരത്തിന് പ്രാധാന്യം നൽകുകയും ചെയ്ത വ്യക്തിത്വങ്ങളെ " മലയാള പുരസ്‌കാരം 1200 " നൽകി ആദരിക്കുന്നു. പുരസ്‌കാര ജേതാക്കളെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഹരിഹരൻ (പലച്ചിത്രരംഗം),  ശ്രീകുമാരി രാമചന്ദ്രൻ (സാഹിത്യരംഗം),  മധു അമ്പാട്ട് (ചലച്ചിത്രരംഗം),  എസ്. ജാനകി (ചലച്ചിത്രഗാനരംഗം), മരട്  രഘുനാഥ് (നാടകരംഗം),  ചെറുന്നിയൂർ ജയപ്രസാദ് (നാടകരംഗം), ഉല്ലല ബാബു  (ബാലസാഹിത്യം),  വാസൻ (ചലച്ചിത്രരംഗം),  ജനു അയിച്ചാൻകണ്ടി (സാഹിത്യരംഗം) എന്നിവരെ സമഗ്ര സംഭാവന നൽകിആദരിക്കുകയും
 ബ്ലെസി മികച്ച സംവിധായകൻ (ആടു ജീവിതം), പൃഥിരാജ് സുകുമാരൻ മികച്ച നടൻ (ആടു ജീവിതം), പാർവ്വതി തിരുവോത്ത് മികച്ച നടി (ഉള്ളൊഴുക്ക്).  ആസിഫ് അലി മികച്ച ജനപ്രിയ നടൻ (തലവൻ, അഡിയോസ് അമിഗോ),  മമിത ബൈജു മികച്ച ജനപ്രിയ നടി (പ്രേമലു), മഞ്ഞുമ്മൽ ബോയ്‌സ് മികച്ച ചലച്ചിത്രം (. ചിദംബരം), ഭ്രമയുഗം മികച്ച ജനപ്രിയ ചിത്രം  രാഹുൽ സദാശിവൻ),  അരുൺ നാരായൺ മികച്ച ചലച്ചിത്ര നിർമ്മാതാവ് (തലവൻ),  നഹാസ് നാസ്സർ മികച്ച നവാഗത സംവിധായകൻ (അഡിയോസ് അമിഗോ),  ആനന്ദ് മധുസൂദനൻ മികച്ച തിരക്കഥാകൃത്ത് (വിശേഷം), കെ.ആർ. ഗോകുൽ മികച്ച പുതുമുഖ നടൻ (ആടു ജീവിതം),  നേഹ നസ്‌നീൻ മികച്ച പുതുമുഖ നടി (ഖൽബ്),  സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം),  മണിക്കുട്ടൻ (മുത്തപ്പൻ),  സംപ്പത്ത് റാം (തങ്കമണി),  ദിനീഷ് പി (ആർ.ഡി.എക്സ്), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ്),  ചിന്നു ചാന്ദ്‌നി (വിശേഷം),  അല എസ്. നയന (മന്ദാകിനി, ഗോളം)  മാനുഷി ഖൈർ (അന്വേഷിപ്പിൻ കണ്ടെത്തും),  സുരഭ സുഭാഷ് (ആദച്ചായി), ഷിനി അമ്പലതൊടി (സീക്രട്ട്), ഡാർവിൻ കുര്യാക്കോസ് (അന്വേഷിപ്പിൻ കണ്ടെത്തും),  ശ്രീപത് യാൻ മികച്ച ബാല നടൻ (മോണിക ഒരു എ.ഐ. സ്റ്റോറി), ബേബി ഐസ് ഹസ്സൻ മികച്ച ബാല നടി (തലവൻ) എന്നിവർക്ക് പ്രത്യേക പുരസ്‌കാരവും,
 അജയൻ ചാലിശ്ശേരി മികച്ച കലാസംവിധാനം (മഞ്ഞുമ്മൽ ബോയ്‌സ്),  ഹരിത ബാലകൃഷ്‌ണൻ മികച്ച  ഗായിക (രജനി - കണ്ണുനീർ...), ഫോർ മ്യൂസിക് മികച്ച സംഗീത സംവിധാനം (ജവാനും മുല്ലപ്പൂവും), ഡോ ദിവ്യ സുനിൽ (മികച്ച ആയ്യൂർവേദ ആതുര സേവനം), സുദർശൻ വർണ്ണം (പരസ്യകല), വി പി. ജോസ് കല്ലട (കഥാപ്രസംഗം, ആടുജീവിതം), മനോജ് വെങ്ങോല (ചെറുകഥാ സാഹിത്യം പെരുമ്പാവൂർ യാത്രിനിവാസ്), വി ജെ. മാത്യൂസ് വന്യം പറമ്പിൽ (നോവൽ, കരുനീക്കങ്ങൾ), (ശ്രീജ അനിൽകുമാർ വൈക്കം (കവിത കാലത്തിൻ്റെ കയ്യൊപ്പുകൾ), ഡോ. ഗോപിനാഥ് പനങ്ങാട് (ഹാസസാഹിത്യം, ഹാസ്യം ഗോപിനാഥം), ഷാജി ഇടപ്പള്ളി (മാധ്യമരംഗം, മികച്ച ലേഖകൻ, ജനയുഗം), സിഐസിസി. ജയചന്ദ്രൻ (മികച്ച സാംസ്കാരിക പ്രവർത്തകൻ), ഉഷ കണവിള്ളിൽ (മികച്ച വിദ്യാഭ്യാസ പ്രവർത്തക), സത്‌കല വിജയൻ (ബഹുമുഖ പ്രതിഭ),  മൈഥിലി റോയ് (മികച്ച നർത്തകി),  അൽഫിയ ജലീൽ മികച്ച കഥ (ചീന്തിയെടുത്തവ), ഗോവിന്ദൻ ദീപ്‌തി (മികച്ച ചിത്രകല),  ജഗ്ദീഷ് പാലയാട്ട് (ചുമർചിത്രകല),  ടിൻ് ജോഷി (മികച്ച വസ്ത്രരൂപകല്പ്ന (ടിൻ്റ് ഫാഷൻ),അജാമളൻ  പി ആർ ( പ്രകൃതി സംരക്ഷണം  ),വി വി  സെബു   (ജൈവ കൃഷി )  ശ്രുതി സോമൻ (മലയാളമങ്ക 1200),  മാളവിക മധു (മലയാളമങ്ക 1200) , അജാമളൻ  പി ആർ ( പ്രകൃതി സംരക്ഷണം  ), സെബു  വി വി (ജൈവ കൃഷി )
എന്നിവരെ മലയാളപുരസ്ക്കാരം നൽകി ആദരിക്കുകയുംചെയ്യും.
പ്രശസ്തി പത്രവും പൊന്നാടയും ശില്പവുമടങ്ങുന്ന പുരസ്‌കാരങ്ങൾ  സെപ്റ്റംബറിൽ നടക്കുന്ന സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജി.കെ. പിള്ള തെക്കേടത്ത് (മലയാളപുരസ്‌കാരസമിതി അദ്ധ്യക്ഷൻ), ഇസ്മ‌യിൽ കൊട്ടാരപ്പാട്ട് (സ്ഥാപക ജനറൽ സെക്രട്ടറി), നാഷിദ് നൈനാർ എന്നിവർ  പങ്കെടുത്തു

kochi aadujeevitham the goat life ernakulamnews