താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾ ഉൾപ്പെടെ 6 പേർ പിടിയിൽ

ഹർഷാദിനെ തട്ടിക്കൊണ്ടു പോയവർ ക്രൂരമായി മർദിച്ചെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും അമ്മ റഷീദ പറഞ്ഞു.

author-image
Greeshma Rakesh
New Update
mobile-shop-owner-harshad-kidnap-case-

thamarassery mobile shop owner harshad kidnap case

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്:  താമരശ്ശേരിയിൽ മൊബൈൽ ഷോപ്പുടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മുഖ്യ പ്രതികൾ ഉൾപ്പെടെ ആറ് പേർ പൊലീസിന്റെ പിടിയിൽ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.ഹർഷാദിനെ തട്ടിക്കൊണ്ടു പോയവർ ക്രൂരമായി മർദിച്ചെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും അമ്മ റഷീദ പറഞ്ഞു.

ഹർഷാദിനെ തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹർഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലർക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇവർ ഹർഷാദ് മുഖേന മറ്റൊരാൾക്ക് കൈമാറിയ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.

ഈ പണം ആവശ്യപ്പെട്ട് സംഘം പലതവണ ഹർഷാദിനെ സമീപിച്ചെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് പിന്നാലെയാണ് ഹർഷാദിനെ ഫോണിൽ വിളിച്ച് വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ടുപോയത്. ലോറിയുൾപ്പെടെ ഉപയോഗിച്ച് കാർ വളഞ്ഞ ശേഷമാണ് ഹർഷാദിനെ ബലം പ്രയോഗിച്ച് ഇവരുടെവാഹനത്തിലേക്ക് കയറ്റിയത്. പിന്നാലെ വൈത്തിരിയിലെ രണ്ട് റിസോർട്ടുകളിലായി താമസിപ്പിച്ചു.

നഷ്ടമായ പണം ഭീഷണിപ്പെടുത്തി ബന്ധുക്കളിൽ നിന്നും കൈക്കലാക്കുകയായിരുന്നു സം​ഘത്തിന്റെ  ലക്ഷ്യം.പക്ഷെ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കാര്യങ്ങൾ കൈ വിട്ടു പോയെന്ന് മനസിലാക്കിയതോടെയാണ് ഹർഷാദിനെ ഇന്നലെ രാത്രി തന്നെ വിട്ടയാക്കാൻ സംഘം തീരുമാനിച്ചത്. ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനിയായ താമരശ്ശേരി അമ്പയത്തോട് സ്വദേശി അൽഷാജ് പൊലീസിന്റെ പിടിയിലായി.

 ഹർഷാദിനെ വാഹനത്തിൽ കയറ്റുന്നതിനിടെ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായവരിൽ നാല് പേർ. അതേസമയം പണം ആവശ്യപ്പെട്ടാണ് ഹർഷാദിനെ ക്രൂരമായി മർദിച്ചതെന്ന് കുടുംബം ആരോപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ചേവായൂർ പൊലീസിനെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

 

kidnapped Thamarassery Kidnap case police