അർജുനായുള്ള തിരച്ചിലിൽ ഇനി കേരളത്തിൽ നിന്നുള്ള സംഘവും;  കോഴിക്കോട് നിന്നും 18 അം​ഗസംഘം ഷിരൂരിലേക്ക്...

എന്റെ മുക്കം, കർമ ഓമശ്ശേരി, പുൽപറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളിൽപ്പെട്ടവരാണ് സംഘത്തിലുള്ളത്.രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവർ കരുതിയിട്ടുണ്ട്.നിലവിൽ സംഘം മംഗലാപുരം പിന്നിട്ടതായാണ്  വിവരം.

author-image
Greeshma Rakesh
New Update
team-from-kozhikode-to-find-lorry-driver-arjun-who-is-missing-shirur-landslide-in-uttara-kannada

team from kozhikode to find lorry driver arjun who is missing shirur landslide

Listen to this article
0.75x 1x 1.5x
00:00 / 00:00


കോഴിക്കോട്: ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം തുടരുന്നതിനിടെ സഹായത്തിനായി കേരളത്തിൽ നിന്നുള്ള സംഘവും. കോഴിക്കോട് നിന്നും 18 അംഗ സംഘമാണ് ഷിരൂരിലേയ്ക്ക് പുറപ്പെട്ടത്. എന്റെ മുക്കം, കർമ ഓമശ്ശേരി, പുൽപറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളിൽപ്പെട്ടവരാണ് സംഘത്തിലുള്ളത്.രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവർ കരുതിയിട്ടുണ്ട്.നിലവിൽ സംഘം മംഗലാപുരം പിന്നിട്ടതായാണ്  വിവരം.

അർജുനെ കാണാനില്ലെന്ന് കേട്ടത് മുതൽ തങ്ങൾ രക്ഷാപ്രവർത്തനത്തിന് തയ്യാറായിരുന്നെന്നും എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതുവരെ പോകാതിരുന്നതെന്നും ഇവർ പറയുന്നു. എം കെ രാഘവൻ എം പിയെയും കർണ്ണാടക എസ് പിയെയും ബന്ധപ്പെടാൻ ശ്രമിച്ചു. ഇന്നലെ രാത്രിയോടെ എന്തുവന്നാലും രക്ഷാപ്രവർത്തനത്തിന് പോകണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആ സമയത്ത് ലഭ്യമായവരെ ബന്ധപ്പെട്ട് ഇന്ന് പുലർച്ചെയോടെ കർണാടകയിലേക്ക് തിരിക്കുകയായിരുന്നു. 

ഷബീർ പി കെ, സൈനുൽ ആബിദ് യു പി, ഷംഷീർ യു കെ, അഷിൽ എം പി, സംസുദ്ധീൻ പുള്ളാവൂർ, ഷിഹാബ് പി പി, അജ്മൽ പാഴൂർ, ശ്രീനിഷ് വി, മുനീഷ് കാരശ്ശേരി, ഷൈജു എള്ളേങ്ങൽ, റഫീഖ് ആനക്കാംപൊയിൽ, റഷീദ് ഓമശ്ശേരി, കെ പി ബഷീർ, റസ്‌നാസ് മലോറം, നിയാസ് എം കെ, റിസാം എം പി, ആരിഫ് ഇ കെ, ഹംസ പി എന്നിവരാണ് കർണാടകയിലേക്ക് പുറപ്പെട്ടത്. മലയോര മേഖലകളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ളവരാണ് ഇവർ.

 

kozhikode karnataka landslide Arjun rescue operations