കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു: ഇന്ധനചോർച്ചയില്ല

ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്.

author-image
Rajesh T L
New Update
tanker

അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ലോറി

കൊല്ലം: പനവേലിയിൽ എംസി റോ‍ഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിൻറെ സൈഡിലേക്ക് മറിയുകയായിരുന്നു. ഇന്ധനചോർച്ചയുണ്ടായിട്ടില്ലെന്നാണ് വിവരം. ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്.

ലോറി മറിഞ്ഞതോടെ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഇവിടുത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. പരുക്കേറ്റ ലോറി ഡ്രൈവറെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

accident Kottarakkara gas tanker lorry