വ്യാജ ഭാഗ്യക്കുറിയുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. തിരുനല്‍വേലി മായമ്മാര്‍കുറിച്ചി സ്വദേശി എ. സെല്‍വകുമാറാണ് പിടിയിലായത്.

author-image
Prana
New Update
lottery
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. തിരുനല്‍വേലി മായമ്മാര്‍കുറിച്ചി സ്വദേശി എ. സെല്‍വകുമാറാണ് പിടിയിലായത്.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു.

ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റുസുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്. വ്യാജ ടിക്കറ്റെന്ന് വിശദ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കിയ പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

ticket lottery Arrest