തൃക്കാക്കര : അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരിപ്പൂർ സ്വദേശി കുമരേശൻ ( 29), തമിഴ്നാട് ഈറോഡ് സ്വദേശി പ്രവീൺ (31) എന്നിവരെയാണ് ഇൻഫോപാർക്ക് സൈബർ എസ്.ഐ പിടികൂടിയത്.
പ്രതികളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ
ബെംഗളൂരുവില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയത്.
ടൊവിനോ നായകനായി എത്തിയ എ.ആര്‍.എം ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയിരുന്നത്. ഫാൻ്റസി ആക്ഷന്‍ ജോണറിലൊരുങ്ങിയ ചിത്രം ത്രിഡിയിലായിരുന്നു ഒരുക്കിയത്. മികച്ച പ്രതികരണവും തിയേറ്റര്‍ കളക്ഷനും നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തുവന്നത്.
.പ്രതികൾ കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ എത്തിയത് രജനികാന്ത് മൂവി വേട്ടയാൻ സിനിമ റെക്കോഡ് ചെയ്യുന്നതിനാണെന്ന് പ്രതികൾ പോലിസിനോട് പറഞ്ഞു.വ്യാജ പതിപ്പ് ആളുകള്‍ കാണുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.
ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ടൊവിനോയും നിര്‍മാതാക്കളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തുവരികയും ചെയ്തിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നായിരുന്നു എആര്‍എം നിര്‍മിച്ചത്.