'ആവേശം അതിരുവിട്ടു'; കാറിനുള്ളിൽ സ്വിമ്മിങ് പൂളൊരുക്കിയ സഞ്ജു ടെക്കിക്കെതിരെ നടപടി, വാഹനം പിടിച്ചെടുത്തു

കാർ ഉടമയുടേയും ഡ്രൈവ​റുടേയും ലൈസൻസ് എൻഫോഴ്സ്മെന്റ്  ആർ.ടി.ഒ റദ്ദാക്കി.വെള്ളം നിറച്ച കാറിൽ അപകടരമായ രീതിയിൽ യാത്ര ചെയ്തതിനാണ് നടപടിയെടുത്തിരിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
sanju techi

swimming pool inside the car enforcement rto take action against sanju techi vehicle impounded

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ആവേശം സിനിമയിലെ അമ്പാനെപ്പോലെ കാറിനുള്ളിൽ സ്വിമ്മിങ് പൂളൊരുക്കി യാത്ര ചെയ്ത യുട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടി. കാർ ഉടമയുടേയും ഡ്രൈവ​റുടേയും ലൈസൻസ് എൻഫോഴ്സ്മെന്റ്  ആർ.ടി.ഒ റദ്ദാക്കി.വെള്ളം നിറച്ച കാറിൽ അപകടരമായ രീതിയിൽ യാത്ര ചെയ്തതിനാണ് നടപടിയെടുത്തിരിക്കുന്നത്. സഞ്ജു ടെക്കിയുടെ വാഹനം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയുള്ള യാത്രയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു.വാഹനത്തിൽ കുളിക്കുകയും പിന്നീട് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ രമണൻ പറഞ്ഞു.കാറിന്റെ പിൻഭാഗത്തെ പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് സഞ്ജു ടെക്കി അവിടെ പൂൾ ഉണ്ടാക്കിയത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ പൂൾ ഉണ്ടാക്കിയത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്.

നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിക്കുന്നതും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് കാറിന്റെ എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു.

 

 

Sanju Techi Enforcement RTO swimming pool in car