സെമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് രണ്ട് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമന്മാരും വില ഉയര്‍ത്തിയത്. ഇതോടെ ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ അധിക തുക നല്‍കണം. ഉത്സവ സീസണില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചാണ് സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റഫോം ഫീ 10 രൂപയാക്കിയത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. 2 രൂപയായിരുന്നു ആദ്യത്തെ ചാര്‍ജ്. പിന്നീട് ഫീസ് 3 രൂപയാക്കി ഉയര്‍ത്തി, ജനുവരി 1 ന് വീണ്ടും 4 രൂപയായി ഉയര്‍ത്തി. ഡിസംബര്‍ 31 ന് പ്ലാറ്റ്‌ഫോം ഫീസ് 9 രൂപയായി താല്‍ക്കാലികമായി ഉയര്‍ത്തിയിരുന്നു. ചരക്ക് സേവന നികുതി, റെസ്‌റ്റോറന്റ് നിരക്കുകള്‍, ഡെലിവറി ഫീസ് എന്നിവ കൂടാതെ ഓരോ ഭക്ഷണ ഓര്‍ഡറിനും ബാധകമായ അധിക ചാര്‍ജാണ് പ്ലാറ്റ്‌ഫോം ഫീസ്.അതേസമയം, പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍, സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫുഡ് ഡെലിവറി ചാര്‍ജുകള്‍ തുടര്‍ച്ചയായി വര്‍ധിക്കുന്നതെങ്ങനെയെന്നും ഓര്‍ഡറുകള്‍ ചെലവേറിയതാണെന്നും നിരവധി എക്‌സ് ഉപയോക്താക്കള്‍ പരാതിയുമായി എത്തിയിട്ടുണ്ട്.