ട്രെയിൻ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം; ചികിത്സ തേടി യുവതി, ബോഗി പൂട്ടി സർവ്വീസ് തുടർന്നു

പാമ്പിനെ കണ്ടെന്ന് പറയുന്ന ബോഗി പൂട്ടിയ ശേഷം ട്രെയിൻ സർവീസ് തുടരുകയാണ്. നിലമ്പൂർ എത്തിയ ശേഷം വിശദമായ പരിശോധന നടത്താമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്.

author-image
Greeshma Rakesh
Updated On
New Update
snake. bite

suspected snake bite during train journey woman sought treatment

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: ട്രെയിൻ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം.നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറിലെ യാത്രക്കാരിയാണ്  യാത്രക്കിടെ  ബോഗിയിൽ നിന്ന് പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്.തുടർന്ന് ആയുർവേദ ഡോക്ടറായ ഗായത്രി (25) ഷൊർണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പാമ്പു കടിച്ചതുപോലെയുള്ള മുറിവ് കാലിൽ കണ്ടതായി യുവതിയെ ആശുപത്രിയിൽ എത്തിച്ച യാത്രക്കാരിൽ ഒരാൾ പറഞ്ഞു.

അതെസമയം ട്രെയിനിന്റെ ബർത്തിൽ പാമ്പിനെ കണ്ടെന്ന് ചില യാത്രക്കാർ പരാതിപ്പെട്ടിരുന്നു. റെയിൽവേ പൊലീസ് തെരച്ചിൽ നടത്തുകയാണ്. പാമ്പിനെയൊന്നും കണ്ടെത്താനായില്ലെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.പാമ്പിനെ കണ്ടെന്ന് പറയുന്ന ബോഗി പൂട്ടിയ ശേഷം ട്രെയിൻ സർവീസ് തുടരുകയാണ്. നിലമ്പൂർ എത്തിയ ശേഷം വിശദമായ പരിശോധന നടത്താമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്.

 

snake palakkad Latest News train