കൊലപാതക ശ്രമ കേസ്സിലെ പ്രതി കൊച്ചിയിൽ പിടിയിൽ

മട്ടാഞ്ചേരി മഹാജനവാടി ഭാഗത്ത് താമസിക്കുന്ന യുവാവിനെ മ൪ദ്ദിച്ച്  ചില്ല് കഷണം കൊണ്ട് കുത്തി ഗുരുതരമായി പരുക്കേല്പിച്ച് കൊലപ്പെടുത്താ൯ ശ്രമിച്ച കേസ്സിലെ പ്രതിയെ മട്ടാഞ്ചേരി പോലീസ്  അറസ്റ്റ് ചെയ്തു.

author-image
Shyam Kopparambil
New Update
dx

 

കൊച്ചി: മട്ടാഞ്ചേരി മഹാജനവാടി ഭാഗത്ത് താമസിക്കുന്ന യുവാവിനെ മ൪ദ്ദിച്ച്  ചില്ല് കഷണം കൊണ്ട് കുത്തി ഗുരുതരമായി പരുക്കേല്പിച്ച് കൊലപ്പെടുത്താ൯ ശ്രമിച്ച കേസ്സിലെ പ്രതിയെ മട്ടാഞ്ചേരി പോലീസ്  അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി മഹാജനവാടി ഭാഗത്ത്  ഭാഗത്ത് താമസിക്കുന്ന ഷിലാസ് എന്ന് വിളിക്കുന്ന മുഹമ്മദ് സഫീർ (24)നെയാണ്  മട്ടാഞ്ചേരി പോലീസ്  പിടികൂടിയത്. പരുക്കേറ്റ യുവാവും പ്രതിയും തമ്മിൽ വഴിയിൽ വെച്ച് തർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി പരാതിക്കാരനായ യുവാവിന്റെ വീടിന് മുൻവശത്ത് വെച്ച് ചില്ലിന്റെ കഷണം ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയായ മുഹമ്മദ് സഫീർ പിടിയിലായത്  മട്ടാഞ്ചേരി  സി.ഐ  ഷിബിൻ. കെ.എ യുടെ നേതൃത്വത്തിൽ എസ്.ഐ. ജിമ്മി ജോസ്, രാജീവ് കെ.എം, എ എസ് ഐ സത്യൻ, ഗിരീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയാലായ മുഹമ്മദ് സഫീർ ഇതിനു മുൻപ് മയക്കുമരുന്ന്, അടിപിടി തുടങ്ങിയ പല കേസ്സുകളിലും പ്രതിയായിട്ടുള്ളയാളാണ്.

kochi crime latest news ernakulamnews ernakulam Ernakulam News Crime News Crime