ദില്ലി: കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ പിറന്നാൾ സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി. രാവിലെ പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം കേക്ക് മുറിച്ചാണ് സുരേഷ് ഗോപി പിറന്നാൾ ദിനം ആഘോഷിച്ചത്. രാവിലെ ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിലും സുരേഷ് ഗോപി ദർശനം നടത്തിയിരുന്നു.
മന്ത്രിമാരില്‍ 43-ാമനായിട്ടായിരുന്നു സുരേഷ്ഗോപിയുടെ സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് വിളിച്ചുകൊണ്ടായിരുന്നു തുടക്കം. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം.