ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ കേന്ദ്രം ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതി വ്യാഴാഴ്ച വിശദമായ വാദം കേൾക്കും.കേരളത്തിന് ഇളവ് അനുവദിച്ചാൽ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്ന് കഴിഞ്ഞ തവണ കേന്ദ്രം കേരളത്തിനോട് പറഞ്ഞിരുന്നു.
ഈ വർഷം പരമാവധി 5000 കൂടി രൂപ മാത്രമേ കേരളത്തിന് നൽകാൻ കഴിയൂ എന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നു. മാത്രമല്ല സാധാരണ കടമെടുക്കാനുള്ള പരിധി കടന്ന് കേരളം തുക കൈപ്പറ്റിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് വാദങ്ങളും വിവരങ്ങളും എഴുതി നൽകാൻ ഇരുകക്ഷികളോടും സുപ്രീം കോടതി നിർദേശിച്ചത്. കേരളം ചോദിച്ചത് ബെയിൽ ഔട്ട് ആണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.
അതെസമയം 10000 കൂടിയെങ്കിലും അനുവദിക്കണം എന്ന നിലപാടിലാണ് കേരളം.10000 കൂടി അനുവദിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ അത് കുറവ് ചെയ്യാമെന്നും സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം കണക്കാക്കിയ കണക്കുകൾ വസ്തുതാപരമല്ലെന്നും സംസ്ഥാനത്തിനെതിരെയുള്ളത് രാഷ്ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി ആണെന്നും സംസ്ഥാനം ആരോപിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളോട് സ്വീകരിക്കുന്ന ഉദാരത കേരളത്തോട് കാട്ടുന്നില്ലെന്നും കേന്ദ്രത്തിനെ കുറ്റപ്പെടുത്തി.കേന്ദ്രവും കേരളവും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടാകില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ വാദം കേൾക്കുന്നത് കേസിൽ കേൾക്കാമെന്ന് കോടതി സമ്മതിച്ചിട്ടുള്ളത്.