കനത്ത ചൂട്; സംസ്ഥാനത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം.കറുത്ത കോട്ടും ഗൗണും ധരിക്കണമെന്ന് നിർബന്ധമില്ല.മെയ് 31 വരെ ഇതു തുടരും. 

author-image
Greeshma Rakesh
New Update
summer-dress-code-

summer dress code in kerala courts

Listen to this article
0.75x 1x 1.5x
00:00 / 00:00


കൊച്ചി: സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി. ഇതിനായുള്ള പ്രമേയം ഹൈക്കോടതി  പാസ്സാക്കി.ഇതുപ്രകാരം ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം.കറുത്ത കോട്ടും ഗൗണും ധരിക്കണമെന്ന് നിർബന്ധമില്ല.

ചൂടുകാലത്ത്  കറുത്ത ഗൗൺ ധരിച്ച് കോടതികളിലെത്തുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസ്സാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. മെയ് 31 വരെ ഇതു തുടരും. 

 

heat kerala high court advocate