പാലക്കാട്ട് മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ല

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. 

author-image
Rajesh T L
New Update
missing case

 

പാലക്കാട്: പത്തിരിപ്പാലയില്‍ 3 വിദ്യാര്‍ത്ഥികളെ കാണാനില്ല. പത്താം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണ,  ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. 

രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയതാണ് കുട്ടികള്‍. എന്നാല്‍, കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ല. ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികളെയാണ് കാണാതായത്. 

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. 

 

 

 

police missing child missing case palakkadu