കണയങ്കോട് പാലത്തില്‍നിന്ന് പുഴയിലേക്കു ചാടിയ കോളേജ് വിദ്യാര്‍ഥി മരിച്ചു. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്പില്‍ അലാവുദ്ദീന്റെ മകന്‍ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചശേഷമാണ് ഉവൈസ് പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ യുവാവിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എളേറ്റില്‍ വട്ടോളി ഗോള്‍ഡന്‍ ഹില്‍ കോളജിലെ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് ഉവൈസ്. യൂണിഫോം ധരിച്ചാണ് പാലത്തിന് സമീപമെത്തിയത്. യുവാവിന്റെ പേഴ്‌സില്‍നിന്ന് ഒരു മൊബൈല്‍ സിംകാര്‍ഡും കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. അത്തോളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കൈഞരമ്പ് മുറിച്ച് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ വിദ്യാര്‍ഥി മരിച്ചു
ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്പില്‍ അലാവുദ്ദീന്റെ മകന്‍ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
New Update