ജീവനക്കാരുടെ വിചിത്ര സമരം; മേലധികാരി പുറത്തുപോയപ്പോള്‍ പ്രതിഷേധം, തിരിച്ചെത്തും മുമ്പ് മുങ്ങി

രാവിലെ വകുപ്പ് ആസ്ഥാനത്ത് ഡയറക്ടറേ തടയും എന്ന  യൂണിയൻ പ്രഖ്യാപനത്തെ വകവെയ്ക്കാക്കെ ഡയറക്ടർ രാവിലെ ഓഫീസിൽ എത്തി. അദ്ദേഹം ഉച്ചഭക്ഷണത്തിനായി ഇറങ്ങിയ സമയത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ യൂണിയൻ അദ്ദേഹം തിരിച്ചെത്തുന്നതിന് മുൻപ് പ്രതിഷേധം അവസാനിച്ച് മുങ്ങിയത് ജീവനക്കാർക്ക് ഇടയിൽ ചിരി പടർത്തി.

author-image
Shyam Kopparambil
New Update
strike
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എസ്റ്റാബിളിഷ്മെൻ്റ് എഡ്യൂക്കേഷൻ സെക്ഷനുകളിൽ ഏതാനും കൊല്ലങ്ങളായി തുടരുന്ന സൂപ്രണ്ടുമാരുടെ അധോലോക വാഴ്ച്ചക്ക് അറുതി വരുത്തി ഡയറക്ടർ ഇറക്കിയ ഉത്തരവിന് എതിരേ സമരം പ്രഖ്യാപിച്ച ശേഷം യൂണിയൻ ഒളിച്ചോടി. രാവിലെ വകുപ്പ് ആസ്ഥാനത്ത് ഡയറക്ടറേ തടയും എന്ന  യൂണിയൻ പ്രഖ്യാപനത്തെ വകവെയ്ക്കാക്കെ ഡയറക്ടർ രാവിലെ ഓഫീസിൽ എത്തി. അദ്ദേഹം ഉച്ചഭക്ഷണത്തിനായി ഇറങ്ങിയ സമയത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ യൂണിയൻ അദ്ദേഹം തിരിച്ചെത്തുന്നതിന് മുൻപ് പ്രതിഷേധം അവസാനിച്ച് മുങ്ങിയത് ജീവനക്കാർക്ക് ഇടയിൽ ചിരി പടർത്തി.എസ്റ്റാബിളിഷ്മെൻ്റ് വിഭാഗം  ജീവനക്കാരെ ഈ വർഷം ആദ്യം താക്കീത് ചെയ്ത് കൊണ്ട് ഉത്തരവ് ഇറക്കിയ ഇടത് നേതാവ്  സമരത്തിൻ്റെ മുൻനിരയിൽ നിന്ന് നയിച്ചത് ഇടത് സർവ്വീസ് നേതാക്കൻമാരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുന്നതായി ജീവനക്കാർ പറയുന്നു.ഇതിനിടെ വകുപ്പിൽ മുൻപ് നടന്ന പല കത്തിടപാടുകളും പുറത്ത് വന്നത് താഴെ തട്ടിലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇടയിൽ എസ്റ്റാബിളിഷ്മെൻ്റ് വിഭാഗത്തിന് എതിരേ  കടുത്ത അമർഷത്തിന് കാരണമായി. മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ  വകുപ്പ് മന്ത്രി ഡയറക്ടറെ വിളിക്കുകയും ഇന്ന് നേരിട്ട് കാണണമെന്ന് അറിയിക്കും ചെയ്തിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരമാണ് താൻ കാര്യങ്ങൾ ചെയ്തിട്ട് ഉള്ളതെന്നും ഉത്തരവ് പിൻവലിക്കാനാനോ മരവിപ്പിക്കുന്നോ ഡയറക്ടർ തയ്യാറില്ല എന്നും ഉത്തരവിൽ പറഞ്ഞിട്ട് ഉള്ള ജീവനക്കാരെ ഉടനെ വിടുതൽ ചെയ്യാൻ ഇന്നലെ രാവിലെ തന്നെ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നിർദ്ദേശം  നൽകി എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു

kerala kochi ernakulam strike