തൊഴിലാളി കർഷക ഐക്യം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യം: ബിനോയ് വിശ്വം

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾ മൂലം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്. മൂലധന ശക്തികളുടെ താല്പര്യങ്ങൾക്കാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്.തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ലേബർ കോൺഫ്രൻസുകൾ കഴിഞ്ഞ 10 വർഷമായി ചേർന്നിട്ടില്ല.

author-image
Shyam Kopparambil
New Update
SADSD

എ ഐ ടി യു സി എറണാകുളം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച എ ഐ ടി യു സി സ്ഥാപക ദിനാചരണവും ഗുരുദാസ് ദാസ് ഗുപത് അനുസ്മരണ സമ്മേളനവും ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യുന്നു

 

കൊച്ചി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കുവാൻ തൊഴിലാളികളുടെയും കർഷകരുടെയും യോജിച്ച ഐക്യനിര ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എ ഐ ടി യു സി ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം പറഞ്ഞു.  എ ഐ ടി യു സി 104 - ആം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളത്ത് ജില്ലാ കൗൺസിൽ  സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾ മൂലം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്. മൂലധന ശക്തികളുടെ താല്പര്യങ്ങൾക്കാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്..തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ലേബർ കോൺഫ്രൻസുകൾ  കഴിഞ്ഞ 10  വർഷമായി ചേർന്നിട്ടില്ല. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ഉണ്ടായിട്ടുള്ള ലക്ഷക്കണക്കിന്  ഒഴിവുകളിലേക്ക് നിയമന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് . വിലക്കയറ്റവും കുതിക്കുകയാണ്. ഇത്  തടഞ്ഞു നിർത്താൻ  കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു പോൾ , ടി സി സൻജിത്ത് , പി എ ജിറാർ എന്നിവർ പ്രസംഗിച്ചു

kochi ernakulam Ernakulam News Binoy Viswam binoy vishwam ernakulamnews