അമേരിക്കക്കാരന്റെ കൊച്ചിയിലെ വീട്ടില്‍ താമസമാക്കി അപരിചിതര്‍

വീട്ടുടമയുടെ അറിവില്ലാതെയാണ് അടച്ചിട്ട വീട്ടില്‍ അപരിചിതര്‍ താമസിക്കിയതായി വീട്ടുടമയായ അജിത് കെ. വാസുദേവന്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.

author-image
Prana
New Update
kerala police kozhikode

അമേരിക്കയില്‍ സ്ഥിര താമസമാക്കിയ വീട്ടുടമയുടെ കൊച്ചിയിലെ വീട്ടില്‍ അപരിചിതര്‍ താമസിക്കുന്നതായി കൊച്ചി പൊലീസ് കമീഷണര്‍ക്ക് പരാതി ലഭിച്ചു. വീട്ടുടമയുടെ അറിവില്ലാതെയാണ് അടച്ചിട്ട വീട്ടില്‍ അപരിചിതര്‍ താമസിക്കിയതായി വീട്ടുടമയായ അജിത് കെ. വാസുദേവന്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. ഇ മെയിലിലൂടെയാണ് വീട്ടുടമ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലുള്ള ഇയാളുടെ വീട് വാടകക്ക് നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒഴികെ എല്ലാ വര്‍ഷവും വീട്ടുടമ നാട്ടില്‍ വന്നിരുന്നു. എന്നാല്‍ രണ്ട് തവണകളായി 5000ത്തിനു മുകളില്‍ കറന്റ് ബില്‍ വന്നപ്പോഴാണ് സംഭവം ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് പരിശോധിക്കാന്‍ കെ.എസ്.ഇ.ബിക്ക് പരാതി നല്‍കിയിരുന്നു. ബില്‍ കൂടാന്‍ കാരണം അന്വേഷിക്കാന്‍ ചെലവന്നൂര്‍ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചപ്പോഴാണ് വീട്ടില്‍ മറ്റാരോ താമസിക്കുന്നുന്നതായി കണ്ടത്.
തുടര്‍ന്ന് പരാതി മരട് പൊലീസിനു കൈമാറി.

house kochi complaint