തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്; ചില്ല് പൊട്ടി

തിരുവനന്തപുരത്ത് കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടിയില്‍ വൈകുന്നേരം 4.18ഓടെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തില്‍ സി-4 കോച്ചിന്റെ സീറ്റ് നമ്പര്‍ 74 ന് മുന്നിലുള്ള ചില്ലില്‍ കല്ല് പതിച്ച് ചില്ലിന് പൊട്ടല്‍ ഉണ്ടായി.

author-image
Prana
New Update
vandebharath

തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്നു വന്ദേ ഭാരത് ട്രെയിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടിയില്‍ വൈകുന്നേരം 4.18ഓടെയാണ് സംഭവം ഉണ്ടായത്.

ആക്രമണത്തില്‍ സി-4 കോച്ചിന്റെ സീറ്റ് നമ്പര്‍ 74 ന് മുന്നിലുള്ള ചില്ലില്‍ കല്ല് പതിച്ച് ചില്ലിന് പൊട്ടല്‍ ഉണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അപകടത്തെ പറ്റി അറിയിച്ചതിന് ശേഷം ട്രെയിനിന്റെ യാത്ര വീണ്ടും പുനരാരംഭിച്ചു.

 

vandebharat express stone attack