തൃക്കാക്കര: തൃക്കാക്കരയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുള്‍ ഓണ്‍ കഫേ, തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയത്.പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡില്‍സ് തുടങ്ങിയവയാണ് പിടികൂടിയതില്‍ ഏറെയും. ഇൻഫോപാർക്ക്, കളക്‌ട്രേറ്റ് പരിസരത്തിനടുത്തെ ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ കൂടുതല്‍ ഹോട്ടലുകളെ പറ്റി നഗരസഭക്ക് പരാതി കിട്ടിയതിനെ തുടർന്നാണ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയത്.
തൃക്കാക്കരയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
.പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡില്‍സ് തുടങ്ങിയവയാണ് പിടികൂടിയതില്‍ ഏറെയും. ഹോട്ടലുകളെ പറ്റി നഗരസഭക്ക് പരാതി കിട്ടിയതിനെ തുടർന്നാണ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയത്.
New Update