എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.69% വിജയം, വിജയശതമാനത്തിൽ മുന്നിൽ കോട്ടയം

പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാൻ സാധിക്കും.

author-image
Greeshma Rakesh
Updated On
New Update
v sivakutty

sslc examination result announced

Listen to this article
0.75x 1x 1.5x
00:00 / 00:00

 


തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തിയത്.99.69 % ആണ് ഇത്തവണത്തെ വിജയ ശതമാനം.

കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.71831 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്.ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയത്താണ്. 99.92% ആണ് കോട്ടയത്തെ വിജയ ശതമാനം.വിജയശതമാനം കുറവ് തിരുവനന്തപുരത്താണ് 99.08%.

4727105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഈ വർഷം മുൻവർഷത്തേക്കാൾ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം നടത്തിയത്.പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയിരുന്നു. എസ്എസ്എൽസി പരീക്ഷാ ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാൻ സാധിക്കും.അതെസമയം ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വ്യാഴാഴ്ച നടത്തും.

ഫലം അറിയുന്നതിനുള്ള  വെബ്സൈറ്റുകൾ 

https://pareekshabhavan.kerala.gov.in

www.prd.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

 

kerala sslc exam result v sivankutty