തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്.ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.ഈ വർഷം മുൻവർഷത്തേക്കാൾ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം നടത്തുന്നത്.
പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. എസ്എസ്എൽസി പരീക്ഷാ ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാൻ സാധിക്കും.
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
അതെസമയം ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വ്യാഴാഴ്ച നടത്തും.