കൂടെ നിൽക്കുന്നവർ മാറിയാൽ അവരെ തമസ്കരിച്ച് നശിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പി കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ 20ാമത് പി കേശവദേവ് പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി കേശവദേവ് അഹോരാത്രം പണിയെടുത്ത അദ്ദേഹത്തിൻ്റെ പാർട്ടി പിന്നീട് അദ്ദേഹത്തിനെതിരായി. പാർട്ടി അദ്ദേഹത്തെ വളർത്തിയെ പോലെ കേശവദേവ് പാർട്ടിയെയും വളർത്തിയിട്ടുണ്ട്. എന്നാൽ താൻ വിശ്വസിക്കുന്ന പ്രസ്താനത്തിൻ്റെ തെറ്റ് തിരുത്തപ്പെടണെമന്നത് ചിന്തിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്.
ഞാനും സംഘിയല്ല എന്നാൽ തെറ്റ് ചൂണ്ടി ക്കാട്ടുമെന്ന് മാത്രമെന്ന് ശ്രീകുമാരൻ തമ്പി ചൂണ്ടികാട്ടി. മുഖാമുഖം എന്ന സിനിമയിലൂടെ കമ്മ്യൂണിസ്റ്റ് വിമർശനം നടത്തിയപ്പോൾ അടൂരിനെതിരെയും കമ്മ്യൂണിസ്റ്റുകാർ രംഗത്തുവന്നു. കലാകാരൻമാർ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കുന്നത് അതിൽ മാറ്റംവരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്.