ലോക്സഭ സ്പീക്കർ സ്ഥാനം ബി.ജെ.പി നിലനിർത്തും, ടി.ഡി.പിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം

author-image
Anagha Rajeev
New Update
l
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ലോക്‌സഭാ സ്പീക്കർ സ്ഥാനം ബി.ജെ.പി നിലനിർത്തുമെന്നും നിലവിലെ സ്പീക്കർ ഓം ബിർള സ്ഥാനത്ത് തുടർന്നേക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ലോക്സഭ അധ്യക്ഷൻ ആരാകുമെന്നത് സംബന്ധിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം സഖ്യകക്ഷികൾ അംഗീകരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്ന ജൂൺ 24ന് മുന്നോടിയായി, സ്പീക്കറെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്താൻ എൻ.ഡി.എ സഖ്യകക്ഷികളുടെ നിർണായക യോഗം ഈ ആഴ്ച നടക്കും. "എൻ.ഡി.എ യോഗത്തിന് ശേഷം എല്ലാം വ്യക്തമാകും.ആരാവും സ്പീക്കറെന്ന് അന്തിമ പ്രഖ്യാപനം പ്രധാനമന്ത്രി ജൂൺ 26ന് നടത്തുമെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു..
സ്പീക്കർ പദവി സംബന്ധിച്ച തീരുമാനത്തിലെത്താൻ എൻ.ഡി.എ യോഗം ജൂൺ 20ന് നടന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 

speaker deputy speaker