മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലർ എതിർത്തു; ബി ഉണ്ണികൃഷ്ണൻ

എന്നാൽ അമ്മയിലെ ചില അംഗങ്ങൾ അതിനെ എതിർത്തതുകൊണ്ടാണ് അത് നടക്കാതെ പോയത്. മോഹൻലാലിനും മമ്മൂട്ടിക്കും എതിർപ്പുണ്ടായിരുന്നില്ല. പിന്നീട് എതിർത്തവരിൽ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങൾക്ക് മുന്നിൽ വന്നു.

author-image
Anagha Rajeev
New Update
B Unnikrishnan
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രതികരണം വൈകിയത് മൗനം പാലിക്കലല്ലെന്നും എല്ലാ യൂണിയനുകളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായിരുന്നെന്നും ഫെഫ്ക ചെയർമാൻ ബി ഉണ്ണികൃഷ്ണൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചവരുടെ മുഴുവൻ പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തൽ വന്ന ഉടൻ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

'ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പിന്നാലെ എല്ലാ സംഘടനകളും ചേർന്ന് മാധ്യമങ്ങളെ കാണാമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് പ്രതികരിക്കാമെന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. റിപ്പോർട്ട് വായിച്ചപ്പോൾ തന്നെ അതിൽ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ ഗുരുതരസ്വഭാവമുള്ളതാണെന്ന് മനസിലായതിനാൽ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ സംഘടനകളും ചേർന്ന് ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്നും റിപ്പോർട്ടിൻമേൽ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെടാമെന്നും പറഞ്ഞിരുന്നു.

എന്നാൽ അമ്മയിലെ ചില അംഗങ്ങൾ അതിനെ എതിർത്തതുകൊണ്ടാണ് അത് നടക്കാതെ പോയത്. മോഹൻലാലിനും മമ്മൂട്ടിക്കും എതിർപ്പുണ്ടായിരുന്നില്ല. പിന്നീട് എതിർത്തവരിൽ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങൾക്ക് മുന്നിൽ വന്നു. അത്തരം നിലപാടുകൾ കൂടിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്' - ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

റിപ്പോർട്ടിലെ മുഴുവൻ പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. കുറ്റാരോപിതർ നിയമ നടപടികൾ നേരിടണം. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തൽ വന്ന ഉടൻ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നു. അംഗങ്ങളിൽ ആരുടെയും പേരിൽ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയോ, കോടതിയുടെ ഭാഗത്തുനിന്ന് ഒരു പരാമർശം ഉണ്ടാകുകയോ, അറസ്‌റ്റോ ഉണ്ടായാൽ ആ സമയം അംഗത്വം സസ്‌പെൻഡ് ചെയ്യപ്പെടുമെന്നും പിന്നീട് നിരപരാധിത്വം തെളിയിച്ചാൽ സംഘടനയിലേക്ക് കടന്നുവരാം'- ഉണ്ണികൃഷ്ണൻ പറഞ്ഞു. കമ്മീഷൻ വാങ്ങിയെന്ന ആഷിഖ് അബുവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഉണ്ണികൃഷ്ൺ കൂട്ടിച്ചേർത്തു.

B Unnikrishnan