സോളാർ സമരം ഒത്തുതീർപ്പ് വിവാദം; ''മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുന്നു, അതിനൊപ്പം പോകാൻ ഞങ്ങളില്ല'': എം വി ഗോവിന്ദൻ

സമരം ഒത്തുതീർപ്പ് വിവാദത്തിൽ   മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.അതിനൊപ്പം പോകാൻ തങ്ങളില്ലെന്നും ​ഗോവിന്ദൻ വ്യക്തമാക്കി.

author-image
Greeshma Rakesh
Updated On
New Update
mv

mv govindan

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: സോളാർ സമര ഒത്തുതീർപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സമരം ഒത്തുതീർപ്പ് വിവാദത്തിൽ   മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.അതിനൊപ്പം പോകാൻ തങ്ങളില്ലെന്നും ​ഗോവിന്ദൻ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത് സമരവിജയമാണ്.എല്ലാ മുദ്രാവാക്യങ്ങളും ഒരു സമരത്തിൽ വിജയിക്കാറില്ല. ഇങ്ക്വിലാബ് സിന്ദാബാദെന്ന് എത്രകാലമായി വിളിക്കുന്നു. എന്നിട്ട് വിപ്ലവം വിജയിച്ചോയെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

 സോളാർ സമര ഒത്തുതീർപ്പ് വിവാദത്തിൽ ആദ്യമായാണ് സിപിഐഎമ്മിലെ മുതിർന്ന നേതാവ് പ്രതികരിക്കുന്നത്. സോളാർ സമര ഒത്തുത്തീർപ്പ് വിവാദത്തിൽ എൽഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങൾ മൗനം പാലിച്ചിരുന്നു. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലും ജോൺ ബ്രിട്ടാസിന്റെ പ്രതികരണവും പുറത്തുവന്നിട്ടും പരസ്യ പ്രതികരണത്തിന് നേതാക്കൾ തയ്യാറായിരുന്നില്ല.

എൽഡിഎഫിന്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്നും സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നുമായിരുന്നു മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോൺ മുണ്ടക്കയം വെളിപ്പെടുത്തി. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ.



solar case m v govindan solar strike settlement controversy