വയനാടിന് കൈത്താങ്ങായി ജയഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ

വിദ്യാർത്ഥികളുടെ പ്രാരംഭ പഠനത്തിന് ശേഷം തിരഞ്ഞെടുത്ത അഞ്ചു കുടുംബങ്ങൾക്ക് ആവശ്യമായ ജീവനോപാധികൾ ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ വിതരണം ചെയ്തു. മുണ്ടക്കൈ ദുരന്ത മേഖലയിൽ നേരിട്ട് ചെന്നാണ് വിദ്യാർത്ഥികൾ അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.

author-image
Shyam Kopparambil
New Update
ww
കൊച്ചി: വയനാട് ജില്ലയിലെ മുണ്ടക്കയ് ദുരന്ത ബാധിത മേഖലയിലെ നിവാസികൾക് ഉപജീവന സഹായ സാമഗ്രഹികളുടെ വിതരണം സംഘടിപ്പിച്ചു.
 പെരുമ്പാവൂർ ജയഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികളും,
കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക്കിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘടനയായ 'സഹയാത്രി' ക്ലബ്ബിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി കളക്ടർ കുര്യൻ പി. എം ഉദ്ഘാടനം നിർവഹിച്ചു.ശ്രേയസ് എൻ.ജി.ഓ ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്ക്‌ വിഭാഗം അധ്യാപികയായ മേരി റൈസൽ പി പി ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ പ്രാരംഭ പഠനത്തിന് ശേഷം തിരഞ്ഞെടുത്ത അഞ്ചു കുടുംബങ്ങൾക്ക് ആവശ്യമായ ജീവനോപാധികൾ ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ വിതരണം ചെയ്തു. മുണ്ടക്കൈ ദുരന്ത മേഖലയിൽ നേരിട്ട് ചെന്നാണ് വിദ്യാർത്ഥികൾ അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. ഋതു ശ്രീധർ, ആൽബിൻ പി ജെ, മാധവൻ ടി എ, ആര്യ ബാലചന്ദ്രൻ, നിമിഷ കെ എസ് എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നൂറിൽ അധികം  സോഷ്യൽ വർക്ക്  വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ജയ് ഭാരത് കോളേജ് കോളേജ് ചെയർമാൻ എ . എം ഖരീം പറഞ്ഞു.പ്രിൻസിപ്പൽ ഡോ.നിതേഷ് കെ എൻ, ഡിപ്പാർട്ട്മെൻറ് മേധാവി ഡോ.ദീപ്തി രാജ്,  മറ്റ് അധ്യാപകരായ ശാരി ശങ്കർ നിമിത മാത്യു, ഗായത്രി രാജൻ അമൃത, ജിഷ, പാർവതി അർഷിദ, അഭിദേവ് എന്നിവർ പ്രസംഗിച്ചു.
kochi ernakulam Vayanad Ernakulam News ernakulamnews