സീതാറാം യെച്ചൂരി അതീവ ഗുരുതര നിലയിൽ; എംവി ഗോവിന്ദൻ ഡൽഹിയിലേക്ക്

യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടും. ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

author-image
Anagha Rajeev
New Update
sitharam yechuri
Listen to this article
0.75x 1x 1.5x
00:00 / 00:00

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലാണ് യെച്ചൂരി നിലവിൽ ചികിത്സയിലുള്ളത്. ശ്വാസകോശ അണുബാധയെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന യെച്ചൂരിയ്ക്ക് ശ്വസ തടസമുണ്ടെന്നും ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സിപിഎം അറിയിച്ചു.

അതേസമയം യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടും. ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഓഗസ്റ്റ് 19ന് ആയിരുന്നു കടുത്ത പനിയെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുൻപ് യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. യെച്ചൂരി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇന്ത്യ മുന്നണിയ്ക്കും വേണ്ടി മുന്നിൽ നിന്ന് പ്രചാരണം നയിച്ചിരുന്നു. 2015ൽ പ്രകാശ് കാരാട്ട് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി ദേശീയ ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുന്നത്.

mv govindan sitaram yechury