ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്‍ ബാലയുമായുള്ള വിവാദത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം അമൃത രംഗത്തുവന്നിരുന്നു. പിന്നാലെയാണ് അമൃത ആശുപത്രിയിലാണെന്ന് സഹോദരി അഭിരാമി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ആശുപത്രിയിലെ സ്ട്രക്ചറില്‍ അമൃതയെ കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നതായാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച ചിത്രത്തിലുള്ളത്. എന്നാല്‍, അമൃതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അഭിരാമി പങ്കുവച്ചിട്ടില്ല. സഹോദരിയെ ഇനിയെങ്കിലും ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം എന്ന കുറുപ്പും അഭിരാമി ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഇത്രയും മതി, എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവള്‍ ജീവിച്ചോട്ടെ, നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായല്ലോ'- എന്നായിരുന്നു അഭിരാമി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള വിവാദമാണ് സമൂഹമാധ്യങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച.
മകളെ കാണാന്‍ അനുവാദം നല്‍കുന്നില്ല എന്നു പറഞ്ഞാണ് ബാല രംഗത്തെത്തിയത്. ഇതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇതിന് പിന്നാലെ ബാലയ്ക്കെതിരെ മകള്‍ അവന്തിക ഒരു വീഡിയോ പുറത്ത് വിട്ടു. തുടര്‍ന്ന് ബാലയില്‍ നിന്ന് നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞ് അമൃതയും രംഗത്ത് വന്നതോടെ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചയായി. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ഇതിന് ശേഷം
അമൃത സുരേഷും കുടുംബവും നേരിട്ടു. സമൂഹ മാധ്യമത്തിലെ ഒരു വിഭാഗം അമൃതയ്ക്കും കുടുംബത്തിനും പിന്തുണയും നല്‍കുന്നുണ്ട്.