സിദ്ധാർത്ഥൻറെ മരണം; 'വെറ്റിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച സംഭവിച്ചു', ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത്

സംഭവത്തിൽ വിസി സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ്  കണ്ടെത്തിയിരിക്കുന്നത്.സിദ്ധാർത്ഥന്റെ മരണത്തിനു പിന്നാലെ എം ആർ ശശീന്ദ്രനാഥിനെ ഗവർണർ പുറത്താക്കിയിരുന്നു.

author-image
Greeshma Rakesh
New Update
siddharths death case

Sidharthan , vc mr saseendranath

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സിദ്ധാർത്ഥൻറെ മരണത്തിൽ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയതായി ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.സംഭവത്തിൽ വിസി സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ്  കണ്ടെത്തിയിരിക്കുന്നത്.സിദ്ധാർത്ഥന്റെ മരണത്തിനു പിന്നാലെ എം ആർ ശശീന്ദ്രനാഥിനെ ഗവർണർ പുറത്താക്കിയിരുന്നു.

സിദ്ധാർത്ഥൻറെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചാണ് കമ്മീഷൻ അന്വേഷണം നടത്തിയത്. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റൻറ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥൻറെ അച്ഛനമ്മമാർ, അധ്യാപകർ, സുഹൃത്തുക്കളും ഉൾപ്പെടെ 28 പേരിൽ നിന്ന് എടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. 

രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ നൽകി.

പൊലീസ് എഫ്ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു. കോളേജ് യൂണിയൻ പ്രസിഡണ്ട് കെ അരുൺ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തൽ. പിന്നീട് കേസ് വിവാദമായതോടെയാണ് പൊലീസ് കൃത്യമായി നടപടിയെക്കാൻ തയ്യാറായത്. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ കേസ് സിബിഐക്ക് വിടുകയായിരുന്നു. 

 

Vice Chancellor pookode veterinary college sidharthan death case