സിദ്ധാർഥൻറെ മരണം; സസ്പെൻഷനിലായ മകനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിച്ചു,വി.സിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി

വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയെയും മറ്റ് നാലു പേരെയുമാണ് തൽസ്ഥാനത്ത് നിന്ന് നീക്കി. സിദ്ധാർഥനെ ക്രൂര റാഗിങ്ങിന് ഇരയായ സംഭവത്തിൽ സസ്പെൻഷനിലായ വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഇടപെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

author-image
Greeshma Rakesh
New Update
siddharths-death-case-

siddharths death case

Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻറെ മരണത്തിൽ ഉദ്യോഗസ്ഥതല അച്ചടക്ക നടപടിയുമായി വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ. വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയെയും മറ്റ് നാലു പേരെയുമാണ് തൽസ്ഥാനത്ത് നിന്ന് നീക്കി. സിദ്ധാർഥനെ ക്രൂര റാഗിങ്ങിന് ഇരയായ സംഭവത്തിൽ സസ്പെൻഷനിലായ വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഇടപെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൂടാതെ, വി.സിയുടെ ഓഫീസ് ജീവനക്കാരായിരുന്ന അഞ്ചു പേരെ മാറ്റി നിയമിക്കുകയും ചെയ്തു.

സിദ്ധാർഥനെ മർദിച്ച സംഭവത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി 31 ഒന്നാം വർഷ വിദ്യാർഥികൾക്ക് കോളജ് ആൻറി റാഗിങ് കമ്മിറ്റി നൽകിയ സസ്പെൻഷനെതിരെ മുൻ വി.സിക്ക് അപ്പീൽ നൽകിയിരുന്നു. ഇവരുടെ സസ്പെൻഷൻ റദ്ദാക്കാൻ വി.സി നൽകിയ കുറിപ്പിൻറെ മറവിൽ സീനിയർ വിദ്യാർഥികളായ ഷീബയുടെ മകനെയും മകൻറെ സുഹൃത്തിനെയും ഉൾപ്പെടുത്തി ഡീന് നിർദേശം നൽകുകയാണ് ചെയ്തത്.ഇത് വിവാദമായതോടെ രണ്ട് സീനിയർ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഒത്താശ ചെയ്ത ഷീബയെയും മറ്റ് ഉദ്യോഗസ്ഥരെയും ചുമതലയിൽ നീക്കിയത്.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വർഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തിൽ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.മൂന്നു ദിവസം ഭക്ഷണം പോലും നൽകാതെ തുടർച്ചയായി മർദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെൽറ്റ് കൊണ്ടടിച്ചതിൻറെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സിദ്ധാർഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജ് യൂണിയൻ ഭാരവാഹികളും എസ്.എഫ്.ഐ നേതാക്കളും അടക്കമുള്ള 18 പേരാണ് അറസ്റ്റിലായത്.

 

 

Vice Chancellor siddharths death case veterinary university