സിദ്ധാർഥ് കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കേസിൽ ഉൾപ്പെട്ട വി. ആദിത്യൻറെ അച്ഛനാണ്.

author-image
Rajesh T L
Updated On
New Update
siddharth

മരിച്ച വിജയൻ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ അററ്റിലായ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിൽ ഉൾപ്പെട്ട വി. ആദിത്യൻറെ അച്ഛനാണ്.

പെരുവണ്ണ ജിഎൽപി സ്കൂളിലെ അധ്യാപകനാണ് വിജയൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

siddarth death case