തിരുവനന്തപുരം: യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. സ്ത്രീ എന്ന പരിഗണന നല്‍കണമെന്നു പ്രതിഭാഗം വാദിച്ചെങ്കിലും പ്രതി കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയാണു വെടിവച്ചതെന്നും ജാമ്യം നല്‍കിയാല്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
അതേസമയം, നേരത്തെ പ്രതിയുടെ ജാമ്യാപേപക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. കഴിഞ്ഞ 20 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. വീട്ടമ്മയെ വെടിവയ്ക്കാന്‍ പ്രതി ഉപയോഗിച്ച തോക്ക് പൊലീസിനു ലഭിച്ചിരുന്നു.
കുറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണു പ്രതി പാല്‍കുളങ്ങര ചെമ്പകശ്ശേരി ലെയിനിലെ വീട്ടിലെത്തി ഷിനിയെ വെടിവച്ചത്. കുറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെ പ്രതി എയര്‍ പിസ്റ്റള്‍ എടുത്ത് വെടിയ്ക്കുകയായിരുന്നു. തലയില്‍ കൊളളാതിരിക്കാന്‍ കൈ കൊണ്ടു മുഖം മറയ്ക്കുന്നതിനിടെ ഷിനിയുടെ ഇടതു കൈയില്‍ പെല്ലറ്റ് തുളച്ചു കയറി. ഷിനിയുടെ ഭര്‍ത്താവിനോടുള്ള വിരോധത്താലാണു വനിതാ ഡോക്ടര്‍ അക്രമം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.