New Update
മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിച്ച് രാമനിലയത്തില്‍ വെച്ച് ഇ.പി. ജയരാജന്‍ നടത്തി. ആ ജയരാജനാണ് ഇപ്പോള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്.കേരളത്തി ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുകയാണ്. ശോഭ സുരേന്ദ്രനെന്ന പൊതുപ്രവര്‍ത്തക കേരളത്തില്‍ ഉണ്ടാകരുതെന്ന് ഒന്നാമത് ആഗ്രഹിക്കുന്ന ആളാണ് പിണറായി. രണ്ടാമതായി ആഗ്രഹിക്കുന്നത് ഗോകുലം ഗോപാലനാണ്.പാര്‍ട്ടി മാറാനായി രാമനിലയത്തില്‍ മുറിയെടുത്ത് ചര്‍ച്ചനടത്തിയ ഇ.പി ജയരാജനാണ് മൂന്നാമത്തെ ആളെന്നും ശോഭ ആരോപിച്ചു. പാര്‍ട്ടിമാറാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ ഡല്‍ഹിവരെയെത്തി. തൃശൂര്‍ രാമനിലയത്തി?ലെ മുറിയെടുത്താണ് ചര്‍ച്ചനടത്തിയത്. 101-ാം നമ്പര്‍ മുറിയെടുത്ത ഇ.പി ജയരാജന്‍ 107 -ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്ന ശോഭാ സുരേന്ദ്രനെ കാണാന്‍ 102 ാം നമ്പര്‍ മുറി കടന്നുവരാന്‍ ബുദ്ധിമുട്ടുണ്ട്, ആ ആ മുറിയില്‍ മന്ത്രി കെ.രാധാകൃഷ്ണനുണ്ടെന്ന് പറഞ്ഞ ഇ.പി ജയരാജനാണ് ഇപ്പോള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ശോഭ ആരോപിച്ചു.കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിലും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. തിരൂര്‍ സതീശിനു പിന്നില്‍ താനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. സതീശുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആരോപണം കള്ളമാണെന്നും ശോഭ പറഞ്ഞു.തിരൂര്‍ സതീശിനെ മാധ്യമങ്ങള്‍ വാഴ്ത്തുകയാണെന്ന് അവര്‍ വിമര്‍ശിച്ചു. സതീശ് ഏത് സൊസൈറ്റിയില്‍നിന്നാണ് ലോണ്‍ എടുത്തിട്ടുള്ളതെന്നു മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. കഴിഞ്ഞ കാലങ്ങളില്‍ എത്ര രൂപ തിരിച്ചടച്ചുവെന്നും അന്വേഷിക്കണം.സതീശിന് പുറകില്‍ താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സതീശിന്റെ പിറകില്‍ ശോഭാ സുരേന്ദ്രനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് എങ്ങനെയാണ് കഴിയുന്നത്? സതീശ് എത്ര തവണ സംസ്ഥാനം വിട്ടുവെന്നുപോലും അന്വേഷിച്ചിട്ടില്ല. സതീശിന്റെയും മറ്റു ചിലരുടെയും ഫോണ്‍കോളുകള്‍ കിട്ടാന്‍ എനിക്ക് പ്രയാസമില്ല. സതീശുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. രണ്ടു മാസംമുന്‍പ് കണ്ടുവെന്ന ആരോപണം കള്ളമാണ്. എന്റെ ഒരു പ്രവര്‍ത്തനത്തിലും സതീശ് പങ്കാളിയായിട്ടില്ല. അയാള്‍ തന്റെ ഡ്രൈവറുമല്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.