ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി. ലോറി നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം തുടരുന്നു.
അര്‍ജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്.