ഫോഗട്ടിനായി ചെലവാക്കിയ തുക ബിജെപിയുടെ സ്വകാര്യസ്വത്തല്ല", പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ

ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുമ്പോൾ, ഫോഗട്ടിന്റെ പരിശീലനത്തിനുവേണ്ടി ചെലവഴിച്ച തുക സർക്കാർ പരാമർശിച്ചത് ശരിയായില്ലെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

author-image
Anagha Rajeev
New Update
Shafi Parambil
Listen to this article
0.75x 1x 1.5x
00:00 / 00:00

 ഇന്ത്യയിലെ കരുത്തുറ്റ പോരാട്ടത്തിന്റെ പ്രതീകമാണ് വിനേഷ് ഫോഗട്ട്. രാജ്യത്തിനായി മെഡെൽ ഒറപ്പിച്ച് മത്സരത്തിലേക്കിറങ്ങാനിരിക്കെ വിനേഷ് ഫോഗട്ട് അയോഗ്യനായ സാഹചര്യത്തിലാണ് പാർലിമെൻ്റിൽ ബിജെപി സർക്കാർ  ഒരു പ്രസ്താവന വെയ്ക്കുന്നത്.  എന്നാൽ ആ പ്രസ്താവന വിനേഷ് ഫോഗട്ട് സങ്കടത്തിൽ പങ്ക് ചെരുന്നതായിരുന്നില്ല. അവർക്കു വേണ്ടി ചിലവഴിച്ച പണത്തിൻ്റെ കണക്കായിരുന്നു. പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സർക്കാർ ചെലവഴിച്ചുവെന്നായിരുന്നു കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്.

വിനേഷ് ഫോഗട്ടിനായി ചെലവാക്കിയ തുക പരാമർശിച്ചതിൽ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ഷാഫി പറമ്പിൽ  എംപി ലോക്സഭയിൽ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ഏതെങ്കിലും ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി ലോക്‌സഭയിൽ പറഞ്ഞത്.  ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുമ്പോൾ, ഫോഗട്ടിന്റെ പരിശീലനത്തിനുവേണ്ടി ചെലവഴിച്ച തുക സർക്കാർ പരാമർശിച്ചത് ശരിയായില്ലെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

ഫോഗട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതായിരുന്നു നമ്മുടെ കടമ, അവർക്ക് വേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്കുപറയുകയല്ല. പരിശീലനത്തിനുവേണ്ടി എത്രരൂപ എവിടെ ചെലവഴിച്ചു എന്ന് പ്രഖ്യാപിക്കാനുള്ള ദിവസമായിരുന്നില്ലെന്നും', ഷാഫി പറമ്പിൽ പറഞ്ഞു. പാരിസിൽ സ്വർണ്ണമോ വെള്ളിയോ അയോഗ്യയോ ആയാലും വിനേഷ് ഫോഗട്ട് ഇന്ത്യയുടെ സുവർണ്ണ പുത്രിയാണെന്നും ഷാഫി കീട്ടിചേർത്തു

Shafi parambil