നെയ്‌ത്തേങ്ങയുള്ള ഇരുമുടിയുമായി വിമാനത്തിൽ യാത്രചെയ്യാൻ അനുമതി

ഇളവുണ്ടെങ്കിലും എക്‌സ്‌റേ സ്‌ക്രീനിങ്ങ്, ഇറ്റിഡി പരിശോധന തുടങ്ങിയ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമേ നാളികേരം വിമാനത്തിനകത്ത് കയറ്റാനാകൂ എന്നും ഉത്തരവിലുണ്ട്.

author-image
Anagha Rajeev
New Update
shabarimala piligrams

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം തേങ്ങ കൊണ്ടുപോകാൻ അനുമതി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് അനുമതി നൽകിയത്. അടുത്ത വർഷം ജനുവരി 20 വരെ മാത്രമാണ് അനുമതി.

ഇരുമുടിക്കെട്ടില്‍ കരുതുന്ന നെയ്ത്തേങ്ങ വിമാന ക്യാബിനില്‍ സൂക്ഷിക്കാം. ഇളവുണ്ടെങ്കിലും എക്‌സ്‌റേ സ്‌ക്രീനിങ്ങ്, ഇറ്റിഡി പരിശോധന തുടങ്ങിയ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമേ നാളികേരം വിമാനത്തിനകത്ത് കയറ്റാനാകൂ എന്നും ഉത്തരവിലുണ്ട്.

തീ പിടിയ്ക്കാൻ ഏറെ സാധ്യതയുള്ള വസ്തുവാണ് തേങ്ങ. അതിനാലാണ് ചെക്ക് ഇൻ ബാഗിൽ തേങ്ങ അനുവദിക്കാത്തത്.  അതിനാൽ വിമാനങ്ങളിൽ തേങ്ങ കൊണ്ടുപോകാൻ പാടില്ല.അതേസമയം മുറിച്ച തേങ്ങ വിമാനത്തിൽ കൊണ്ടുപോകാം. ശബരിമല യാത്രയിൽ ഇരുമുടി കെട്ടിൽ ഏറ്റവും പ്രധാന ഇനമാണ് നെയ്‌ത്തേങ്ങ.

 

shabarimala