ശബരിമല വിമാനത്താവളം പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു; 2570 ഏക്കർ ഭൂമി ഉടമകളുടെ കൈകളിലേക്ക് മടങ്ങി

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, സർക്കാർ നടപടികളിലെ പിഴവ് വ്യക്തമാക്കിയിരുന്നു.

author-image
Anagha Rajeev
New Update
sabarimala airport
Listen to this article
0.75x 1x 1.5x
00:00 / 00:00

ശബരിമല വിമാനത്താവളം പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി നിർദിഷ്ട  ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഇതേവരെ സ്വീകരിച്ച നടപടികളെല്ലാം നിശ്ചലമായി. കഴിഞ്ഞ മാസം 31നാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി പ്രത്യേക ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഇതോടെ ഭൂമി ഉടമകളുടെ കൈകളിലേക്ക് സാങ്കേതികമായി മടങ്ങി.

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, സർക്കാർ നടപടികളിലെ പിഴവ് വ്യക്തമാക്കിയിരുന്നു.കേസ് കോടതി പരിഗണിച്ചപ്പോൾ, രണ്ട് നിയമപ്രശ്‌നമാണ് സർക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയിൽ പഠനം നടത്തിയത് സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയായിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളിൽ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്. ഇതോടെ പദ്ധതി ഉറച്ചു നിൽക്കുകയാണെന്ന് അറിയിക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാർച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കുകയാണ്. ഇനി പദ്ധതിയെക്കുറിച്ച് സർക്കാർ വീണ്ടും ചിന്തിച്ചാലും വലിയ കടമ്പകളാണുള്ളത്.

sabarimala airport