എസ്എഫ്ഐക്കെതിരെ മാധ്യമങ്ങൾ പടച്ചുവിടുന്ന പ്രചാരണങ്ങൾ പൊളിച്ചെഴുതുകയാണ് ഷിയാസ് ഷംസു എന്നയാൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. ലോ കോളേജ് പഠനകാലത്ത് എസ്എഫ്ഐ പ്രവർത്തകനായിരിക്കെ മകന്റെ അഡ്മിഷന് വേണ്ടി വന്ന പിതാവിനെ സഹായിച്ചതും, എസ് എഫ് ഐ എന്ന സംഘടനയുടെ നീതിയും മനുഷ്യത്വ ബോധവും നേരിൽ കണ്ട് ആ അച്ഛന്റെ മകൻ പിന്നീട് എസ് എഫ് ഐയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതുമൊക്കെയാണ് കുറിപ്പിൽ പറയുന്നത്.
ക്യാമ്പസുകളിൽ കുട്ടികൾ എസ്എഫ്ഐ ആകുന്നത് അനുഭവങ്ങൾ കൊണ്ടാണെന്നാണ് കുറിപ്പിൽ ഷിയാസ് പറയുന്നത്. കുപ്പിയുടെയും കോഴിക്കാലിന്റെയും നന്ദി കാണിക്കാൻ കേരള മാപ്രകൾ കുരച്ചാൽ ഇല്ലാതാകുന്നതല്ല എസ്എഫ്ഐ എന്ന പ്രസ്ഥാനമെന്നും, കെ എസ് യു എം എസ് എഫ് മുന്നണി പോലെ മാപ്രകൾക്ക് നൽകിയ കുപ്പിയുടെയും കോഴിക്കാലിന്റെയും ബലത്തിൽ വളർന്നതല്ല എസ് എഫ് ഐ എന്നും എസ് എഫ് ഐ നിലനിൽക്കുന്നത് ഹൃദയത്തിലാണെന്നും ഷിയാസ് വ്യക്തമാക്കി.