മാധ്യമ പ്രവർത്തകയ്‌ക്കെതിരെ ലൈംഗിക പരാമർശം; മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

2016 മാർച്ച് 12ന് എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിലായിരുന്നു മോശം പരാമർശം. ഹർജിക്കാരൻ ആർമി ഓഫീസറും സെലിബ്രിറ്റിയുമാണ്.

author-image
Anagha Rajeev
New Update
Major Ravi
Listen to this article
0.75x 1x 1.5x
00:00 / 00:00

മാധ്യമ പ്രവർത്തകയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

2016 മാർച്ച് 12ന് എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിലായിരുന്നു മോശം പരാമർശം. ഹർജിക്കാരൻ ആർമി ഓഫീസറും സെലിബ്രിറ്റിയുമാണ്. സാധാരണ മനുഷ്യർ അവർ പറയുന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ശ്രദ്ധിക്കണം.

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ വിചാരണ വേളയിൽ ഹർജിക്കാരന് അവസരം ലഭിക്കുമെന്നാണ് കോടതി പറഞ്ഞത്. പ്രസംഗത്തിന്റെ പേരിൽ മജിസ്ട്രേറ്റ് ഇദ്ദേഹത്തിന്റെ പേരിൽ അപകീർത്തി കേസ് എടുത്തത് കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നാണ് കേസ് എടുത്തതെന്ന് വിലയിരുത്തിയാണിത്.

major ravi