ലൈം​ഗിക പീഡന പരാതി: മുകേഷ് അടക്കമുള്ള പ്രതികളെ ഉടൻ ചോദ്യം ചെയ്യും

നേരത്തെ തന്നെ പ്രതികളും ആരോപണ വിധേയരുമായ നടന്മാർ പലരും കോടതികളിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യൽ അന്വേഷണത്തിന്റെ തുടർനടപടികളെ ബാധിക്കില്ലെന്ന നിലപാടുമാണ് അന്വേഷണ സംഘത്തിനുള്ളത്.

author-image
Vishnupriya
New Update
idavela
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നടന്മാർക്കെതിരായ ലൈം​ഗിക പീഡന പരാതികളിൽ ഉടൻ ചോദ്യം ചെയ്യൽ ഉണ്ടാകാൻ സാധ്യത. എം.എൽ.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികൾക്ക് എത്രയും വേ​ഗത്തിൽ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

നേരത്തെ തന്നെ പ്രതികളും ആരോപണ വിധേയരുമായ നടന്മാർ പലരും കോടതികളിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് ഇത് ബാധകമാകില്ലെന്നും അന്വേഷണത്തിന്റെ തുടർനടപടികളെ ബാധിക്കില്ലെന്ന നിലപാടുമാണ് അന്വേഷണ സംഘത്തിനുള്ളത്. നടന്മാർക്കെതിരായ ലൈം​ഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശ​ദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്.

അന്വേഷണ സംഘം മുൻകൂർജാമ്യം ലഭിച്ചതിനെതിരേ അപ്പീൽ നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് പലകാരണങ്ങളാൽ അത് വേണ്ടായെന്ന് വെക്കുകയായിരുന്നു. എന്നാൽ പരാതിക്കാരായ സ്ത്രീകൾ കേസിൽ അപ്പീൽ പോകാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് തുടർനടപടികളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.

hema committee report Mukesh MLA