സിദ്ദിഖ് ഒളിവിൽ; ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ സിദ്ദിഖിന്റെ അറസ്റ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിമാനത്താവളത്തിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്.

author-image
Greeshma Rakesh
New Update
sex alligation case against siddique Police and court decision to take the secret statement of the actress today

siddique

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ലൈം​ഗിക പീഡന കേസിൽ നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം.  കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്.സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ തടസ്സമില്ലെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സിദ്ദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. താരം ഒളിവിൽ പോയെന്നാണ് സൂചന.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ സിദ്ദിഖിന്റെ അറസ്റ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിമാനത്താവളത്തിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. എഎംഎംഎ ജനറൽ സെക്രട്ടറി കൂടിയായിരുന്ന താരം രാജ്യം വിടാതിരിക്കാനാണ് സർക്കുലർ പുറപ്പെടുവിച്ചത്.അതിനിടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ അഭിഭാഷകൻ വഴി സിദ്ദിഖ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വിവരങ്ങളും പുറത്തേക്ക് വരുന്നുണ്ട്. വിധി ന്യായത്തിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് സുപ്രിംകോടതിയെ സമീപിക്കാനാണ് നടന്റെ നീക്കം.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടർന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.2017ൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.

 

look out circular sexual assault case actor siddique